April 19, 2026

Idukkionline

idukkivarthaonline

വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.

കുമരകം : വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം മാങ്ങാത്തറ ഭാഗത്ത് കല്ലുപുരയ്ക്കൽ വീട്ടിൽ ബൈജു (52) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി ഇയാളുടെ വീടിന്റെ മുൻവശം വഴി നടന്നു പോവുകയായിരുന്ന വീട്ടമ്മയെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇയാൾക്ക് വീട്ടമ്മയോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.ഐ വിനോദ്, അർജുനൻ, സി.പി.ഓ മാരായ സജിത്ത്, ഷൈജു, സാനു, അനിൽകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!