April 19, 2026

Idukkionline

idukkivarthaonline

മദ്യശാലയ്ക്ക് സമീപം പെട്രോൾ ബോംബ് എറിഞ്ഞ സംഭവം: പ്രതി റിമാൻറിൽ.

കുമളി: സർക്കാർ മദ്യ വിൽപ്പനശാലയ്ക്ക് സമീപം പെട്രോൾ ബോംബെറിഞ്ഞ് യുവാവിന് പൊള്ളലേറ്റ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
കുമളി, ചെളിമട സ്വദേശി മണി (65) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ഡിസംബർ 6 ന് രാത്രിക്കാണ് കേസിനാസ്പദമായ സംഭവം.
പെട്രോൾ ബോംബേറിൽ ആനവിലാസം സ്വദേശി പ്രിൻസിനാണ് പരിക്കേറ്റത്.ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് പെട്രോൾ ബോംബേറിൽ കലാശിച്ചത്.സംഘട്ടനത്തിനിടെ പരിക്കേറ്റ മണി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്നും പുറത്ത് വന്നതോടെയാണ് അറസ്റ്റ് ചെയ്തത്.
………

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!