April 19, 2026

Idukkionline

idukkivarthaonline

സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ.

കുമളി:കുമളിക്ക് സമീപം ചക്കു പള്ളത്ത് പാസ്റ്ററായി ജോലി ചെയ്തു വന്നിരുന്ന കോട്ടയം, പതിനാലാം മൈൽ, പാറയ്ക്കൽ ഹൗസിൽ, പ്രദീപ് (38) ആണ് .
വീട്ടിലെത്തിയ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ കുമളി പോലീസ് പിടിയിലായത്. പീഡന വിവരം അറിഞ്ഞ വീട്ടു കാർ കാര്യം കുട്ടിയുടെ സ്കൂളിലെ അധ്യാപകരെ അറിയിക്കുകയും അധ്യാപകർ വഴി സംഭവം ചൈൽഡ് ലൈന്റെ ശ്രദ്ധയിൽ പെടുത്തുകയുംമായിരുന്നു. ചൈൽഡ് ലൈന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ മാസം 23 -ആം തീയതി ആണ് കുമിളി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. സംഭവം കേസ് ആയതോടെ പ്രതീപ് ഒളിവിൽ പോകുകയായിരുന്നു .ഒളിവിലായിരുന്ന പ്രദീപിനെ ബുധനാഴ്ച കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!