April 19, 2026

Idukkionline

idukkivarthaonline

ശാസ്താംനട കണ്ണമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയങ്ങളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ.

കുമളി: കുമളി വെള്ളാരംകുന്ന് ആനവിലാസം സ്വദേശി ജെ. കുമാറാണ് പിടിയിലായത്.
മോഷ്ടിക്കുന്ന വീട്ടിലെ അടുക്കളയിൽ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന വിചിത്രമായ രീതി കുമാറിനുണ്ടായിരുന്നു.
കണ്ണമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ 5 വീടുകളിൽ പ്രതി കഴിഞ്ഞ മാസം മോഷണം നടത്തിയിരുന്നു.
2 പവൻ സ്വർണ്ണവും 14500 രൂപ വിലയുള്ള എയർ ഗണ്ണും 2600 രൂപയുമാണ് കുമാർ കവർന്നത്.
മുൻപും കവർച്ച കേസുകളിൽപ്പെട്ട് കുമാർ പോലീസിന്റെ പിടിയിലായിട്ടുണ്ടന്ന് പോലീസ് ഇടുക്കി വാർത്തയോട് പറഞ്ഞു.
കുമളി പോലീസ് ഇൻസ്പെക്ടർ ജോബിൻ ആന്റണി,എസ് ഐ. ലിജോ. പി. മണി,എ.എസ്.ഐ. സുബൈർ.എസ്,
ഷിജു മോൻ. ആർ,സാദിഖ്. എസ്,സലീൽ രവി,അഷറഫ് പി..എച്ച്, എന്നിവരുടെ നേതൃത്വത്തിൽ
പ്രതിയെ തമിഴ്നാട്ടിലെ കമ്പത്തു നിന്നുമാണ് പോലീസ് പിടികൂടിയത്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!