April 19, 2026

Idukkionline

idukkivarthaonline

കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.

കുപ്രസിദ്ധ ഗുണ്ടയം നിരവധി കേസുകളുടെ പ്രതിയുമായ അതിരമ്പുഴ മനക്കപ്പാടം ഭാഗത്ത് കാവനയിൽ വീട്ടിൽ സിയാദ് (25) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ, ചിങ്ങവനം, മേലുകാവ്, കടുത്തുരുത്തി, കുറവിലങ്ങാട്, മൂവാറ്റുപുഴ, പീരുമേട് എന്നീ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, അടിപിടി, കവർച്ച, തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ആറു മാസത്തേക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു . എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ജില്ലയില്‍ നിന്നും പിടികൂടുന്നത്. ഗാന്ധിനഗർ സ്റ്റേഷൻ എസ് എച്ച്.ഓ ഷിജി കെ യുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!