മുല്ലപ്പെരിയാർ ഡാം സൈറ്റിലേക്ക് ഭൂഗർഭ കേബിൾ വഴി വൈദ്യുതി പുനഃസ്ഥാപിച്ചതിന്റെ ഉത്ഘാടനം കർമ്മം വൈദ്യുത വകുപ്പു മന്ത്രി എം.എം.മണി നിർവഹിച്ചു.
സമ്പൂർണ്ണ വൈദ്യുതീകരണം എന്ന മഹത്തായ ലക്ഷ്യം കൈവരിച്ച നമ്മുടെ സംസ്ഥാനം ഗുണമേന്മയുള്ള വൈദ്യുതി ആവശ്യാനുസരണം എന്ന കൂടുതൽ മഹനീയമായ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിൽ ആണ് . ഈ ലക്ഷ്യം മുൻനിർത്തി വിപുലമായ പദ്ധതികളാണ് കേരള സംസ്ഥാനം കെ. എസ്. ഇ. ബി ആവിഷ്കരിക്കുന്നത്. ഇടുക്കി ജില്ലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ വൈദ്യുത ശൃംഖല സ്ഥാപിക്കുന്നതിന് തടസ്സം ആണെങ്കിലും ഇവയെ മറികടക്കുന്നതിനായി വൈദ്യുതി ബോർഡ് പല പദ്ധതികൾ നടപ്പിലാക്കി വരുന്നു.മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനു വേണ്ടി 1980 വണ്ടിപ്പെരിയാർ വള്ളക്കടവിൽ നിന്നും വനപാതയിലൂടെ മുല്ലപ്പെരിയാർ ഡാമിലേക്ക്
11 കെ വി ലൈൻ വലിച്ചു വൈദ്യുതി നൽകിയിരുന്നു. എന്നാൽ പ്രസ്തുത ലൈനിൽ കാലപ്പഴക്കം മൂലവും വന്യജീവികൾക്ക് ഭീഷണി ഉണ്ടാവുമെന്നതതിനാലും വനംവകുപ്പിന്റ കൂടി നിർദ്ദേശപ്രകാരം പഴയ ലൈനിനു സമാന്തരമായി ഭൂഗർഭ കേബിൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്ന നടപടി പൂർത്തീകരിച്ചിരിക്കുന്നത്.
വിവിധ വകുപ്പുകളുടെ
അനുമതി ലഭിക്കുന്നതിന് വേണ്ടി 19 വർഷത്തെ കാലതാമസം ഉണ്ടായിട്ടുണ്ട്.
മുല്ലപ്പെരിയാർ ഡാം സൈറ്റിലേക്ക് 1.65 കോടി മുതൽ മുടക്കി 5.65 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിച്ചാണ് വൈദ്യുതി എത്തിച്ചത്.
രാവിലെ 10 30 ന് പീരുമേട് എംഎൽഎ ശ്രീമതി ഇ എസ് ബിജിമോൾ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി
പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡെൻറ് കെ. എം ഉഷ, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഷാജിമോൻ ,അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. എം നൗഷാദ്,കെഎസ്ഇബി ചീഫ് എൻജിനീയർ ജെംസ് എം ഡേവിഡ്, വിവിധ
ജനപ്രതിനിധികൾ രാഷ്ട്രീയ പ്രവർത്തകർ ,മറ്റു ഉദ്യോഗസ്ഥന്മാർ
തുടങ്ങിയവർ പങ്കെടുത്തു ……
