October 14, 2026

ജയലളിതയുടെ തോഴി ശശികലയുടെ ജയില്‍ മോചനത്തോടെ ഒരു ഇടവേളക്ക് ശേഷം തമിഴ്നാട് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുകയാണ്.

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തന്നെയാണെന്നും പാര്‍ട്ടി യോഗം വിളിക്കാനുള്ള യഥാര്‍ത്ഥ അധികാരം ജനറല്‍ സെക്രട്ടറിയായ ശശികലയ്ക്കാണെന്നും വ്യക്തമാക്കി ടിടിവി ദിനകരന്‍ രംഗത്തെത്തി.അണ്ണാഡിഎംകെ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും ദിനകരന്‍ അറിയിച്ചു. അതിനുള്ള അധികാരം ശശികലയ്ക്കാണുള്ളത്. കൂടുതല്‍ നേതാക്കള്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം പാര്‍ട്ടി കൊടി ഉപയോഗിക്കാന്‍ എല്ലാവിധ അര്‍ഹതയും ശശികലയ്ക്കുണ്ടെന്നും വാദിച്ചു.

അണ്ണാഡിഎംകെയുടെ കൊടിവെച്ച കാറില്‍ ശശികല സഞ്ചരിച്ചതില്‍ എതിര്‍പ്പുമായി പാര്‍ട്ടി തന്നെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിനകരന്റെ പ്രതികരണം. എന്നാല്‍ അതേ സമയം പാര്‍ട്ടി കൊടി ഉപയോഗിക്കാന്‍ ശശികലയ്ക്ക് അര്‍ഹതയില്ലെന്ന് പ്രതികരിച്ച പാര്‍ട്ടി പ്രതിനിധികള്‍ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.ബംഗ്ലൂരുവിലുള്ള ശശികല ജയ സമാധിയിലേക്കാകും ആദ്യം എത്തുക. സമാധിയില്‍ പ്രാര്‍ത്ഥിച്ച ശേഷം പ്രവര്‍ത്തകരെ കാണും. മറീനയില്‍ ശശികലവിഭാഗം ശക്തി പ്രകടനത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച തയാറാവാന്‍ അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

Copyright © All rights reserved. | Newsphere by AF themes.