അബിഗേലിനെ തിരികെ കിട്ടി. നീണ്ട 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്..
കൊല്ലം: 21 മണിക്കൂർ നീണ്ട ആശങ്കകൾക്ക് ശേഷമാണ് അബിഗേലിനെ തിരികെ കിട്ടിയത്.
പോലീസും ജനങ്ങളും സാമൂഹിക മാധ്യമങ്ങളും ജാഗരൂഗരായി കഴിഞ്ഞ 21 മണിക്കൂറും ഉറക്കമൊഴിക്കാതെ അബിഗേലിനായി കാത്തിരിക്കുകയായിരുന്നു. മറ്റൊരു മാർഗ്ഗവുമില്ലാതെയാണ് അജ്ഞാത സംഘം അബിഗേലിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഏതായാലും അബിഗേലിന്റെ ആരോഗ്യനില തൃപ്തികരമാണ്.
അബിഗേൽ വീഡിയോ കോൾ വഴി അമ്മയോട് സംസാരിച്ചു. കുഞ്ഞ് എ.ആർ ക്യാമ്പിലാണ് ഉള്ളത്. ഏതാനും നടപടി ക്രമങ്ങൾ പൂർത്തിയാക്കി അബിഗേലിനെ വീട്ടിലേക്ക് കൊണ്ടുവരും!
