March 2, 2026

Idukkionline

idukkivarthaonline

ബാലാവകാശ വാരാചരണത്തിന് തുടക്കമായി

തൊടുപുഴ: വനിതാ ശിശു വികസന വകുപ്പ് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ശിശുദിനാഘോഷവും തൊടുപുഴ കല്ലാനിക്കൽ സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. ഇടുക്കി ജില്ലാ പ്രിൻസിപ്പൽ ആന്റ് സെഷൻസ് ജഡ്ജി ശ്രീ പി.എസ് ശശികമാർ ഉദ്ഘാടനം നിർവഹിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൻസി മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ശ്രീ ഷാനവാസ് എ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ശ്രീ ജയശീലൻ എം. പോൾ ശിശുദിന സന്ദേശം നൽകി. ജില്ലാ ശിശു സംരക്ഷണ ഓഫിസർ നിഷ വി.ഐ., സ്കൂൾ പ്രിൻസിപ്പൽ ഡോ.സാജൻ മാത്യു , ഹെഡ്മിസ്ട്രസ്സ് ശ്രീമതി വിൽസി ജോസഫ്, ചൈൽഡ് . പ്രൊട്ടക്ഷൻ ഓഫീസർമാരായ കിരൺ കെ. പൗലോസ്സ് , ജോമറ്റ് ജോർജ് എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് മുട്ടം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനി അഖില രാജ് അവതരിപ്പിച്ച ലഹരി വിരുദ്ധ മാജിക് ഷോ കുട്ടികളെ ആകർഷിച്ചു. തുടർന്ന് സിവിൽ എക്സൈസ് ഓഫിസർ കീ സിനോജ് വി.ആർ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിച്ചു. 2023 നവംബർ 14 മുതൽ 20 വരെ സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും ഹകരണത്തോടെ കുട്ടികൾക്കും പൊതുജനങ്ങൾക്കുമായുള്ള ബോധവൽക്കരണപരിപാടികൾ, മത്സരങ്ങൾ , കുട്ടികൾക്കായുള്ള ചിത്രരചന മൽസരം മുതലായവ നടത്തുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫിസർ നിഷ വി.ഐ അറിയിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!