April 18, 2026

Idukkionline

idukkivarthaonline

കുമളിയിൽ വീടിനു മുകളിലേക്ക് മരം കടപുഴകി വീണ് അപകടം… റോസാപ്പൂക്കണ്ടംകല്ലറയ്ക്കൽ ജോസും ഭാര്യ മേരിക്കുട്ടിയും താമസിച്ചിരുന്നവീടിനു മുകളിലേക്കാണ് മരം പതിച്ചു.

കുമളി റോസാപൂക്കണ്ടം കല്ലറയ്ക്കൽ ജോസും കുടുംബവും താമസിച്ചിരുന്ന വാടക വീടിന് മുകളിലേയ്ക്കാണ് അപകടനിലയിൽ ആയിരുന്ന മരം പതിച്ചത്. വെളുപ്പിനെ 3 മണിയോടെയായിരുന്നു അപകടം. മരം വീടിനു മുകളിൽ പതിച്ചതോടെ വീടിൻ്റെ ഷീറ്റുകൾ പൂർണ്ണമായി തകർന്ന നിലയിലാണ് . തകർന്ന ഷീറ്റിൻ്റെ കഷണങ്ങൾ വീട്ടമ മേരിക്കുട്ടി ജോസിൻ്റെ കാലിൽ വീണ് പരുക്കേൽക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി കൂടിയ പ്രദേശ വാസികൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും .സാരമായി പരുക്കേറ്റ മേരിക്കുട്ടിയെ കുമളിയില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വനാതിർത്തി ആയതിനാൽ വീടിനു മുകളിൽ പതിച്ച മരം വനം വകുപ്പ് എത്തി മുറിച്ച് മാറ്റി. അതേ സമയം അപകടനിലയിൽ ആയിരുന്ന മരം പല തവണ മുറിച്ചു മാറ്റണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!