സാമ്പത്തിക ഇടപാടിന് ചൊല്ലി തർക്കത്തെ തുടർന്ന് വീട്ടമ്മക്ക് മർദ്ദനമേറ്റു.അമരാവതി കൊച്ചുപായിക്കാട് ബിന്ദു രാമചന്ദ്രനാണ് മർദ്ദനമേറ്റത്.
കുമളി:ഇന്ന് രാവിലെ പതിനൊന്ന് മണിയുടെ യാണ് സംഭവം നടന്നത്. കുമളി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന അംഗമായിരുന്ന അമരാവതി കൊച്ചുപായിക്കാട് ബിന്ദു രാമചന്ദ്രനാണ് മർദ്ദനമേറ്റത്. യൂസർ ഫീ മേടിക്കുന്നതിനായി അമരാവതി സ്വദേശിയായ ജോയിസന്റെ വീട്ടിൽ എത്തുകയും, അമരാവതി AKG പടിക്ക് സമീപം ബിന്ദു നടത്തി വന്നിരുന്ന പലചരക്ക് കട നല്കാനുള്ള തുക ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ ബിന്ദുവിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ബിന്ദുവിനെ കുമളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.സംഭവത്തിൽ അമരാവതി സ്വദേശി ജോയിസനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
