April 18, 2026

Idukkionline

idukkivarthaonline

വൈക്കം എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് 21 കാരൻ പിടിയിൽ.

വൈക്കം: എം.ഡി.എം.എ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നല്‍കിയതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം ഭാഗത്ത്  ടി.എൻ സദനം വീട്ടിൽ അജിൻ (21) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ മാസം ആറാം തീയതി വൈക്കത്ത് എം.ഡി.എം.എ സ്വകാര്യ ഭാഗത്ത് വച്ച് ഒളിപ്പിച്ചു കടത്തിയ കേസിൽ ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് മുനീർ, അക്ഷയ് സോണി എന്നിവരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ്  പിടികൂടിയിരുന്നു. 

തുടർന്ന് നടത്തിയ ശാസ്ത്രിയമായ പരിശോധനയില്‍  ഈ കേസിലെ പ്രതികള്‍ക്ക്   സാമ്പത്തിക സഹായം  ചെയ്തിരുന്നത് ഇയാള്‍ ആണെന്ന് കണ്ടെത്തുകയും  ഇയാളെ  പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രൻ നായർ, എസ്.ഐമാരായ സുരേഷ് എസ്, വിജയപ്രസാദ്, സി.പി.ഓ മാരായ സുമൻ, അജേന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!