March 2, 2026

Idukkionline

idukkivarthaonline

അവധി ദിവസങ്ങളിലെ നിയമലംഘനം : പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചു.

തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാൽ അനധികൃത പാറ ഖനനം, മണ്ണ് മണല്‍ കടത്തല്‍, നിലം നികത്തല്‍ , അനധികൃതനിർമ്മാണം, ഭൂമി കയ്യേറ്റം, മറ്റ് നിയമലംഘനങ്ങൾ എന്നിവ തടയുന്നതിന് ജില്ല- താലൂക്ക് തലത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമം, കേരള ഭൂ സംരക്ഷണ നിയമം, മൈന്‍സ് ആന്റ് മിനറല്‍സ് കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരം കർശന നിയമ നടപടി സ്വീകരിക്കും. ഇത്തരം നിയമലംഘനങ്ങൾ കണ്ടാൽ പൊതുജനങ്ങൾ ഈ നമ്പറികളിൽ വിളിച്ച് അറിയിക്കണം എന്ന് താല്പര്യപ്പെടുന്നു.

കളക്ടറേറ്റ്- 04862 232242, 232366
ഇടുക്കി താലൂക്ക്- 04862 235361, 8547618435
തൊടുപുഴ താലൂക്ക്- 04862 222503, 8547612801
പീരുമേട് താലൂക്ക്- 04869 232077, 8547612901
ഉടുമ്പന്‍ചോല താലൂക്ക് – 04868 232050, 8547613201
ദേവികുളം താലൂക്ക്- 04865 264231, 8547613101

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!