കുമളിയിൽ സമാന്തര മദ്യവിൽപ്പന പൊടിപൊടിക്കുന്നു
കുമളി: അനധികൃത മദ്യ വില്പന കേന്ദ്രങ്ങൾ വഴി കുമളിയി ൽ കച്ചവടംപൊടിപൊടിക്കുന്നു. കുമളിയിൽ നിന്നും നാല് കിലോമീറ്റർ അകലെ അട്ടപ്പള്ളത്ത് പ്രവർത്തിച്ചുവന്ന ബി വറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന കേന്ദ്രം ചെളി മടയിൽ ദേശീയ പാതയോരത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത് സി. പി.എം പ്രവർത്തകർ അടച്ചുപൂട്ടിയതോടെയാണ് അനധികൃ ത മദ്യവിൽപ്പന കേന്ദ്രങ്ങൾക്ക് ചാകരയായത്.

വണ്ടിപെരിയാറ്റിലെയും കട്ടപ്പനയിലേയും കൊച്ചറയിലേയും ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളിൽ നിന്നും എത്തിക്കുന്നന്ന മദ്യം ഇരട്ടി വിലയ്ക്കാണ് കുമളിയിൽ വിൽപ്പന നടത്തുന്നത്.സമാന്തര വിൽപ്പന രാവന്തിയോളം തുടരുകയാണ്.കുമളിയിലും തേക്കടിയിലും പൂജാ അവധിക്കെത്തിയ വിനോദ സഞ്ചാരികൾ മദ്യം വാങ്ങുവാൻ അട്ടപ്പള്ളത്തിനും ചെളിമടയ്ക്കും പോയി നിരാശരായി മടങ്ങുകയാണിപ്പോൾ. ഇവർക്ക് ഇടനിലക്കാർ വഴി ഇരട്ടി വിലയ്ക്ക് മദ്യം എത്തിച്ചു നൽകുന്ന വരും സജീവമായിട്ടുണ്ട്.

ജില്ലയിലെ തന്നെ വൻ തോത്തിൽ വിൽപ്പന നടക്കുന്ന വിൽപ്പന നടക്കുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് കുമളിയിൽ പ്രവർത്തിച്ചു വന്നിരുന്നത്. ചെളിമടയിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ച് മണിക്കുറുകൾക്കുള്ളിൽ ഒരുലക്ഷംത്തിലേറെ രൂപയുടെ കച്ചവടം നടന്നിരുന്നു.അനധിക്യത മദ്യവിൽപ്പന കേന്ദ്രങ്ങൾ വഴി നടക്കുന്ന മദ്യവിൽപന തടയാനോ അടച്ച ചില്ലറ വിൽപ്പന കേന്ദ്രം തുറക്കാനോ ഇനിയും നടപടിയായിട്ടില്ല.

