April 18, 2026

Idukkionline

idukkivarthaonline

വനം വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് കുമളിയിൽ ജനബോധന റാലി സംഘടിപ്പിച്ചു.

പെരിയാര്‍ കടുവ സങ്കേതത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വനം – വന്യജീവി വാരാഘോഷത്തോട്
അനുബന്ധിച്ചാണ് കുമളിയിൽ ജനബോധന റാലി സംഘടിപ്പിച്ചത്. കുമളി ഗവ: സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലി കുമളി പഞ്ചായത്ത് പ്രസിഡൻ്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു.പെരിയാർ ടൈഗർ റിസേർവ്വ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു ഐ.എഫ്.എസ്. റാലി ഫ്ലാഗ് ഓഫ് ചെയ്തു.
കുമളി ഗ്രാമ പഞ്ചായത്തിന് കീഴിലെ വിവിധ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള ആയിരത്തോളം വിദ്യാർത്ഥികളും ടി ടി പി എ, കുടുംബശ്രീ,ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി,
വസന്ത സേന,അംഗങ്ങളും
റാലിയിൽ അണിനിരന്നു. ട്രൈബൽ യു പി സ്കൂൾ , അമരവതി ഗവ ഹയർ സെക്കണ്ടറി സ്കൂൾ, അമലാംബിക സ്കൂൾ, കുമളി ഗവ ഹയർ സെക്കണ്ടറി സ്കൂൾ, സഹ്യജ്യോതി കോളേജ് കുമളി, ബി എഡ് കോളേജ്, എന്നിവിടങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ റാലിയിൽ അണി നിരന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ തയാറാക്കിയ പ്ലക്കാർഡുകളുമായാണ് കുട്ടികൾ റാലിയിൽ അണിനിരന്നത്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സജ്ജമാക്കിയ വാദ്യമേളം റാലിക്ക് താളമികവേകി. പ്രകൃതി സംരക്ഷണ പ്ലക്കാർഡ്, മുദ്രവാക്യങ്ങൾ, കവിതകൾ, വിവിധ വേഷവിധനങ്ങൾ, നൃത്തരൂപങ്ങൾ, വാദ്യമേളങ്ങൾ,നിശ്ചല ദൃശ്യങ്ങൾ, തുടങ്ങിയവ റാലിക്ക് മാറ്റുകൂട്ടി. വന്യജീവി വാരാഘോഷം 8 – മം തീയതി സമാപിക്കും. കുമളി പൊതു വേദിയിൽ നടക്കുന്ന സമാപന സമ്മേളനം പീരുമേട് എം. എൽ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു അദ്ധ്യക്ഷയായിരിക്കും . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു മുഖ്യ പ്രഭാഷണം നടത്തും.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!