April 20, 2026

Idukkionline

idukkivarthaonline

ജില്ലയിലെ വിവിധ മോഷണക്കേസുകളില്‍ പ്രതിയായ ഗൂഡല്ലൂര്‍ സ്വദേശി സെന്തില്‍ കുമാർ കുമളി പോലീസിന്റെ  പിടിയിൽ.

വെള്ളിയാഴ്ച സ്പ്രിങ്‌വാലിയിലെ മൊബൈല്‍ ടവറില്‍ നിന്നും ബാറ്ററിയും ഡീസലും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച് കടത്തുന്നതിനിടെ  ഗൂഡല്ലൂര്‍ മുത്തുകോവില്‍ അമ്മന്‍ സ്ട്രീറ്റ്
സ്വദേശി സെന്തില്‍ കുമാർ  ചെളിമടയില്‍ നിന്നും കുമളി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
രാത്രികാല പെട്രോളിങ്ങിനിടെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതിയുടെ പേരില്‍ കുമളി, വണ്ടന്‍മേട്, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, കമ്പംമെട്ട്,കട്ടപ്പന എന്നിവിടങ്ങളിലെ സ്‌റ്റേഷനുകളിലായി  ഇരുപതിയഞ്ചോളം കേസുകളുണ്ട്.
കുമളി സി.ഐ. ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ എസ്.ഐ. പി.കെ.ബൈജു,കെ.എക്‌സ്.ഷിബു, എ.എസ്.ഐ.മാരായ ജാഫര്‍ സാദിഖ്, സി.പി.ഒ.മാരായ സി.കെ.സിബി,പി.സ്.ശ്രീനാദ്,സനല്‍,വിശാഖ്,
പ്രശാന്ത്, അനു അയ്യപ്പന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!