വണ്ടിപ്പെരിയാർ പോലീസ്റ്റേഷൻ പരിസരത്തു നിന്നും ചന്ദന മരത്തിന്റെ ശിഖരം മുറിച്ച് കടത്തിയ കേസിൽ 2 പ്രതികളെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ.
വണ്ടിപ്പെരിയാർ : കഴിഞ്ഞ ഒരാഴ്ച്ചയ്ക്ക് മുൻപാണ് വണ്ടിപ്പെരിയാർ പോലീസ്റ്റേഷൻ പരിസരത്തു നിന്നും ചന്ദന മരത്തിന്റെ ശിഖരം മോഷണം പോയതായി കണ്ടെത്തിയത്. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കുമളി ഫോറസ്റ്റ് ഓഫീസ് പരിസരത്തു നിന്നിരുന്ന ചന്ദനമരം മോഷണം പോയത്. സംഭവത്തിൽ കുമളി ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ തമിഴ് നാട് സ്വദേശികളായ 2 പേരെ കുമളി ഫോറസ്റ്റ് സ്റ്റേഷൻ വനപാലകർ അറസ്റ്റ് ചെയ് ചെയ്തു. കുമളിക്ക് സമീപം തമിഴ് നാട് ഗൂഡല്ലൂർ സ്വദേശി പാണ്ടി (36) മേലേ ഗൂഡല്ലൂർ സ്വദേശി വിനോദ് കുമാർ (32) എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ കൂടുതൽ ചോദ്യം ചെയ്തതോടെ വണ്ടിപ്പെരിയാർ പോലീസ്‌സ്റ്റേഷൻ പരിസരത്തു നിന്ന ചന്ദന മരത്തിന്റെ ശിഖരവും മോഷ്ടിച്ചത് തങ്ങളാണെന്ന് വനപാലകർക്ക് മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ചന്ദന മര ശിഖരം മോഷണം പോയതിൽ തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പോലീസ്റ്റേഷൻ പരിസരത്തുനിന്നും മുറിച്ച ചന്ദനമരത്തിന്റെ ശിഖരം മുറിച്ച ശേഷം വെട്ടി ഒരുക്കി കഷ്ണങ്ങളാക്കുന്നതിനായി തൊട്ടടുത്ത തേയില തോട്ടത്തിൽ എത്തിച്ചിരുന്നതായി പ്രതികൾ മൊഴിനൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ തേയില തോട്ടത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും . ഇവിടെ നിന്നും ചന്ദന മര ശിഖരത്തിന്റെ ബാക്കി ഭാഗങ്ങൾ പോലിസ് കണ്ടെടുക്കുകയും ചെയ്തു. ചന്ദന മരശിഖരമോഷണ കേസിൽ 3 പേർ ഉൾപ്പെട്ടതായി പ്രതികൾ വണ്ടിപ്പെരിയാർ പോലീസിന് മൊഴി നൽകി. മുറിച്ചെടുത്ത ചന്ദന മരത്തിന്റെ ശിഖരം 11 കിലോയോളം തൂക്കം വരുന്ന 2 കഷ്ണങ്ങളാക്കിയതായി പ്രതികൾ സമ്മതിച്ചതായും പോലീസ് പറഞ്ഞു. മൂന്നാമത്തെ പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായും വണ്ടിപ്പെരിയാർ പോലീസ് അറിയിച്ചു
