ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് മദ്യം മയക്കുമരുന്ന് എന്നിവ കടത്തുന്നത് തടയുന്നതിനായി കുമിളി കേരള തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റിൽ എക്‌സൈസും കേരള പോലീസും , ഡോഗ് സ്‌ക്വാഡിന്റെയും സഹകരണത്തോടെ സംയുക്ത പരിശോധന നടത്തി.
കുമളി: ഓണത്തിനോട് അനുബന്ധിച്ച്
കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന കുമളി ചെക്ക് പോസ്റ്റിലും പരിസര പ്രദേശങ്ങളിലുമാണ് മയക്കുമരുന്ന്, മദ്യം, എന്നിവ അതിർത്തി കടന്നെത്തുന്നത് തടയുന്നതിനായി കേരള പോലീസ്, എക്‌സൈസ് , ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹകരതോടെ സംയുക്തമായി കുമിളിയിൽ പരിശോധന നടത്തിയത്. ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ ലൈക്ക, ബ്രൂസ്, എന്നി സ്നിഫ്ഫർ ഡോഗ്കൾ
ഉൾപ്പെട്ട ടീം നൂറിലധികം വാഹനങ്ങളിൽ പരിശോധന നടത്തി.
ഇടുക്കി ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ
സിവിൽ പോലീസ് ഓഫീസർ മാരായ എബിൻ, ജെറി,
എക്സൈസ്
പ്രിവന്റീവ് ഓഫീസർ സതീഷ്കുമാർ ഡി, സിവിൽ എക്‌സൈസ് ഓഫീസർ മാരായ ടിൽസ് ജോസഫ്, വിഷ്ണുരാജ് , കുമളി പോലീസ് സ്റ്റേഷനിലെ ഓഫീസർമാരായ സൈനു , ഷാജി. പി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
