ഇടുക്കി തൂക്കുപാലം ടൗണിൽ പട്ടാപ്പകൽ യുവാവിനെ വെട്ടി
3 years ago
ഇടുക്കി: തൂക്കുപാലം ടൗണിൽ പട്ടാപ്പകൽ യുവാവിനെ വെട്ടി. ബാലഗ്രാം കണ്ണാട്ടുശ്ശേരിൽ ഹരിക്കാണ് വെട്ടേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടുക്കൻ സന്തോഷ് എന്നയാളാണ് ഹരിയെ വെട്ടിയത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഹരി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.