തേക്കടി പെരിയാർ കടുവാ സങ്കേത്തിൽ ആൺകടുവക്കുഞ്ഞിനെ ചത്ത നിലയിൽ കണ്ടെത്തി.
അരുവിയോട സെക്ഷൻ ഭാഗത്ത് നിന്നുമാണ് പത്ത് ദിവസം പഴക്കമുള്ള കടുവാക്കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്
രണ്ട് വയസ് പ്രായം വരുന്ന കടുവയായിരുന്നു. തേക്കടിയിൽ നടത്തിയ കടുവയുടെ പോസ്റ്റുമോർട്ടത്തിൽ സ്വാഭാവിക മരണമാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.
കടുവയുടെ ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
പി.ടി.ആര്. അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ. ഡോ.ആർ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.
