കുമളി ചെങ്കര പുല്ലുമേട് ശങ്കരഗിരിയിൽ തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. 18 പേർക്ക് പരുക്ക്.
ചെങ്കര പുല്ലുമേട് ശങ്കരഗിരി ഭാഗത്ത് നിന്ന് പെരിയാറിന് പോകുന്ന കുത്ത് ഇറക്കത്തിലെ വളവിലാണ് അപകടം. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട കമാണ്ടർ ജീപ്പ് തെയില തോട്ടത്തിലേയ്ക്ക് മറിയുകയായിരുന്നു. ആനവിലാസത്ത് പണിക്കു പോയി തിരികെ വന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പതിനെട്ടോളം പേർക്ക് പരുക്കേറ്റു. വാഹനത്തിൽ അമിതമായി ആളുകളെ കയറ്റിയതും അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിൽ പെട്ടവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കുമളി പോലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു.
