March 2, 2026

Idukkionline

idukkivarthaonline

ഇടുക്കി പൂപ്പാറക്ക് സമീപം ട്രാവലർ അപകടത്തിൽപ്പെട്ടു. യാത്രക്കാർക്ക് പരുക്ക്.

ഇടുക്കി പൂപ്പാറക്ക് സമീപം ട്രാവലർ അപകടത്തിൽപ്പെട്ടു പൂപ്പാറയിൽ നിന്നും തേനിയിലേക്കുള്ള പാതയിൽ മൂലത്തറയിൽ ആണ് ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞത് യാത്രക്കാർക്ക് പരിക്കേറ്റു . തമിഴ്നാട് ശിവകാശി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.
മൂന്നാർ സന്ദർശിച്ചു തിരികെ പോകുമ്പോഴാണ് അപകടം നടന്നത്. വാഹത്തിൽ 17 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!