പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി പോലീസ് സ്റ്റേഷനിലേയ്ക്ക് ബഹുജന മാർച്ച് നടത്തി.
കുമളി:ബ്ലോക്ക് പ്രസിഡന്റ് ശ്രീ റോബിൻ കാരയ്ക്കാട്ട് നേതൃത്വം നൽകിയ ജനകീയ മാർച്ച് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ശ്രി CP മാത്യൂ ഉത്ഘാടനം ചെയ്തു. KPCC പ്രസിഡന്റ് K സുധാകരനും പ്രതിപക്ഷ നേതാവ് VD സതീശനും എതിരെ കേസെടുത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ ഇല്ലാതാക്കാം എന്ന് പിണറായി വിജയൻ വ്യാമോഹിക്കേണ്ടന്നും ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നെതൃത്വത്തിൽ നടക്കുന്ന സമരങ്ങളിൽ തെരുവിലിറങ്ങിയിരിയ്ക്കുന്ന പതിനായിര കണക്കിന് പാർട്ടി പ്രവർത്തകരുടെ വികാരവും ശക്തിയും മനസ്സിലാക്കി പിണറായി വിജയൻ മുമ്പോട്ടു പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിൽ ബ്ലോക്കിന്റെ പരിതിയിൽ വരുന്ന വിവിധ മണ്ഡലങ്ങളിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. തമിഴ്നാട് അതിർത്തിയിലെ ചെക്കു പോസ്റ്റിനോട് ചേർന്ന് വാരി ക്കേടു വെച്ച് പോലീസ് സമരക്കാരെ തടഞ്ഞു. സമരത്തിൽ ഷാജി പൈനെടത്ത്, പി.ആർ അയ്യപ്പൻ, റ്റി കെ ചന്ദ്രശേഖരൻ, ആർ ഗണേശൻ, അബ്ദുൾറഷീദ്, ആന്റണി കുഴിക്കാട്ട്, MM വർഗീസ്, ഷിബു Mതോമസ്,സന്തോഷ് പണിക്കർ, പി.പി. റഹിം, vv. മുരളി, ഉദയകുമാർ, PT, വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.
