നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബീഹാറി സ്വദേശി കുമളിയിൽ പിടിയിൽ .
കുമളി: പീരുമേട് Dysp കുര്യാക്കോസ് ജെ യുടെ പ്രത്യേക സ്ക്വാഡ് കുമളിയിൽ നടത്തിയ അന്വേഷണത്തിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
1802 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായാണ് ബീഹാറി സ്വദേശി ലഡു മൻസൂരി (32) യുടെ പക്കൽ നിന്നും പിടികൂടിയത്. വില്പനയ്ക്കായി റോസാപ്പുകണ്ടം വീട്ടിൽ സൂക്ഷിച്ച് ഇരിക്കുന്ന പുകയില ഉത്പന്നങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. നാളുകളായി കുമളിയിൽ പെട്ടിക്കട നടത്തി വരികയായിരുന്നു പ്രതിയായ ലഡു മൻസൂരി ഇതിന്റെ മറവിലാണ് കച്ചവടം നടത്തിയിരുന്നത്.
പ്രതി മുൻപും
സമാന കേസുകളിൽ പോലീസിന്റെ പിടിയിലായിട്ടുള്ളതായി പോലീസ് പറഞ്ഞു. എന്നാൽ ഇതുപോലെയുള്ള കേസുകൾക്ക് ചെറിയ പിഴ ചുമത്തി പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയാണ് ചെയ്യാറ്. ഇത് മൂലം വീണ്ടും ഇതുപോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ ഇടയാകുന്നതായും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ആവശ്യം.
