വണ്ടിപ്പെരിയാറിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിന്റെ ഭാര്യയുടെയുടെ നിരന്തര ഭീഷണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം.
വണ്ടിപ്പെരിയാർ: ഈ മാസം ഒന്നാം തിയതി യായിരുന്നു വണ്ടിപ്പെരിയാർ അയ്യപ്പൻ കോവിൽ സ്വദേശികളായ പളനി . രാധാമണി ദമ്പതികളുടെ മകൾ ശ്രീദേവി ( 34 ) യെ കുടുംബ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിൽ തന്റെ ആത്മഹത്യാ കുറിപ്പ് ശ്രീദേവി എഴുതി വച്ചത് ബാഗിൽ നിന്നും കണ്ടെത്തിയതോടെയാണ് ആത്മഹത്യയ്ക്ക് കാരണമായ സംഭവങ്ങളെക്കുറിച്ച് ബന്ധുക്കൾ അറിയുന്നത്. ഇതോടെ ശ്രീദേവിയുടെ ആത്മഹത്യയിൽ സംശയം തോന്നിയ ബന്ധുക്കൾ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകുകയായിരുന്നുവെന്നും സംഭവത്തിൽ പോലീസിന്റെ കൃത്യമായ അന്വേഷണം വേണമെന്നും ആത്മഹത്യയ്ക്ക് കാരണമായ വരെ നിയമത്തിനു മുൻപിൽ കൊണ്ടു വരണമെന്നും യുവതിയുടെ പിതാവിന്റെ സഹോദരൻ TC ഗോപാലകൃഷ്ണൻ പറഞ്ഞു
ശ്രീദേവി ഭർത്താവ് പ്രശാന്തിനും 2ക്കൾക്കുമൊപ്പംപാലായിൽ വാടക യ്ക്ക് താമസിച്ചു വരികയായിരുന്നു. ഭർത്താവ് പ്രശാന്ത് വിദേശത്ത് ജോലിക്ക് പോയശേഷം ഇടയ്ക്ക് ശ്രീദേവിയുടെ കുടുംബ വീട്ടിൽ വരുന്ന സമയം തന്റെ മുൻ കാലസുഹൃത്തായ ഓട്ടോ ഡ്രൈവർ പ്രമോദിനെ ഒന്നു രണ്ട് തവണ ആശുപത്രി ആവശ്യങ്ങൾക്ക് വിളിച്ചിരുന്നു. ഈ സംഭവമറിഞ്ഞ പ്രമോദിന്റെ ഭാര്യ തന്നെ പല തവണ വിളിച്ച് ടോർച്ചർ ചെയ്തിരുന്ന തായി ശ്രീദേവി പറഞ്ഞിരുന്നുവെന്ന് ഭർത്താവ് പ്രശാന്ത് പറയുന്നു
പ്രമോദിന്റെ ഭാര്യയുടെ നിരന്തര ഫോൺവിളികളിലൂടെയുള്ള ശല്യത്താൽ ശ്രീദേവി അസ്വസ്ഥതയായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. വണ്ടിപ്പെരിയാറിലെ അമ്മയുടെ വീട്ടിൽ വന്നിരുന്ന സമയം പ്രമോദ് എന്നയാളുടെ ഓട്ടോ റിക്ഷ ആശു ത്രി ആവശ്യങ്ങൾക്കും മറ്റു മായി വിളിച്ചിരുന്ന തായും . ഇതിനു ശേഷം പ്രമോദിന്റെ ഭാര്യ അമ്മയെ വിളിച്ച് ശകാരിക്കുന്നതും ഫോണി ലൂ ടെ അ സഭ്യം പറഞ്ഞിരുന്ന തായയും മൂത്ത മകൾ ശ്രേയ പറയുന്നു
ഒരു സുഹൃത്ത് ബന്ധം ഇത്ര മേൽ വഷളാക്കി തങ്ങളുടെ കുടുംബാംഗത്തെ ആത്മഹത്യയിൽ വരെ എത്തിച്ച് 2 പെൺകുട്ടികളടങ്ങുന്ന കുടുംബത്തിന് മാതൃതുണയില്ലാതാക്കിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ശ്രീദേവിയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ആത്മഹത്യാ കാരണമായി കണ്ടെത്തിയ കുറിപ്പും ഇവരുടെ ഫോൺ സംസാരങ്ങളും തെളിവായെടുക്കുന്ന തിനാ വശ്യമായ നടപടികൾ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു മുണ്ടാവണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു
