March 2, 2026

Idukkionline

idukkivarthaonline

കുമളിയിൽ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ D-Level ICU ആംബുലൻസ് എത്തുന്നു. റോട്ടറി ക്ലബ്ബും കുമളി റൂറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ സർവീസ് എന്ന സംഘടനയും ചേർന്നാണ് ആംബുലൻസ് നാടിന് സമർപ്പിക്കുന്നത്.

കുമളി:കുമളിയിലും പരിസര പ്രദേശങ്ങളിലും ആധുനിക ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്തതു മൂലം
വിദൂര പ്രദേശത്തുള്ള ആശുപത്രികളിലേക്കുള്ള യാത്രാമധ്യേ ചെറുപ്പക്കാർ ഉൾപ്പെടെ നിരവധി ജീവനുകൾ നഷ്ടമാകുന്ന സാഹചര്യം നിലനിന്നു വരികയാണ്. ഇതേ തുടർന്നാണ്
ജീവൻരക്ഷാ സംവിധാനത്തോടെയുള്ള D-level – ICU ആംബുലൻസ് എന്ന
പദ്ധതിയുമായി
തേക്കടി റോട്ടറി ക്ലബ്ബും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ക്രോസും(KROSS) എന്ന സംഘടനയും തുല്യ പങ്കാളിത്തത്തോടെ കൂടി സെൻറ് അഗസ്റ്റിൻസ് ഹോസ്പിറ്റലിന്റെ സാങ്കേതിക സഹകരണത്തോടെ 50 ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ പദ്ധതി ആവിഷ്കരിച്ച് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആംബുലൻസ് നാടിന് സമർപ്പിക്കും.
തേക്കടി റോട്ടറി ക്ലബ് പ്രസിഡണ്ട് എബിൻ ജോസ് പെരുനിലം അധ്യക്ഷത വഹിക്കുന്ന യോഗം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജ്മോഹൻ നായർ പദ്ധതി ഉദ്ഘാടനവും താക്കോൽദാനവും നിർവഹിക്കും. പീരുമേട് എംഎൽഎ വാഴൂർ സോമൻ ആംബുലൻസ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.
പങ്കെടുത്തു.
For Ambulance service
999 503 2100
963 351 9100

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!