March 2, 2026

Idukkionline

idukkivarthaonline

ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി വനം വകുപ്പിന്റെ ദൗത്യസംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.

പീരുമേട് : ഒരാഴ്ചയായി പ്രദേശത്ത് എത്തിയ കാട്ടാനകൂട്ടം കൃഷിയിടത്തിൽ നിലയുറപ്പിച്ചു. മുറിഞ്ഞപുഴ വനം വകുപ് ഡപ്യൂട്ടി റേഞ്ചർ സുനിൽ, ആർ.ആർ.ടി വിഭാഗം ഫോറസ്റ്റർ സെൽവരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആനയെ കാട്ടിലേക്ക് തിരികെ വിടാനുള്ള ശ്രമത്തിലാണ്. മൂന്ന് ആനകളാണ് സംഘത്തിലുള്ളത്.
മഴയും ഇരുട്ടും ആനകളെ തുരത്തുന്നതിന്
വിഘാതം സൃഷ്ടിക്കുന്നതായി വനം വകുപ്പുദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ ജനവാസ മേഖലകളിലേക്ക് എത്താതിരിക്കാൻ
രാത്രിയിൽ പട്രോളിംഗ് നടത്തുമെന്നും ഇവർപറഞ്ഞു. എക്സൈസ്, ഫയർ സ്റ്റേഷൻ ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്ന ആനകളെ നിരീക്ഷിച്ച് വരികയാണന്നും പകൽ ഉചിതമായ തീരുമാനം എടുക്കുമെന്നും ഇവർ കൂട്ടി ചേർത്തു.എന്നാൽ ഒരാഴ്ചയായി ജനവാസ മേഖലയിൽ ഇറങ്ങിയ ആനകളെ തുരത്താൻ നടപടിയെടുക്കാത്ത വനം വകുപ്പിന്റെ അനാസ്ഥക്കെതിരെ സി പി എം തിങ്കളാഴ്ച ( ഇന്ന് )
പൊതുജനപങ്കാളിത്വത്തോടെ ആർ.ആർ.ടി ഓഫിസ് ഉപരോധിക്കുമെന്ന് അറിയിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!