March 2, 2026

Idukkionline

idukkivarthaonline

കുമളിയിൽ നിന്നും അരിക്കൊമ്പൻ വീണ്ടും തമിഴ്നാട് വനമേഖലയിലേക്ക്.നിലവിലെ സഞ്ചാര പാതയിലൂടെ കൊമ്പൻ മുൻപോട്ട് നീങ്ങിയാൽ തടസ്സങ്ങൾ ഏതുമില്ലാതെ ചിന്നക്കനാലിൽ എത്താൻ കഴിയും.

കുമളി: രാവിലെ മുതൽ കേരളാ വനാതിർഥിയിലുണ്ടായിരുന്ന ആന പ്രതീക്ഷകൾ തകിടം മറിച്ചാണ് പുതിയ സഞ്ചാരപഥത്തിലെത്തിയത്. കുമളിയിൽ നിന്നും 8 കിലോമീറ്റർ ദൂരത്തിലുള്ള തമിഴ് നാട്ടിലെ ലോവർ ക്യാമ്പിലെത്തിയ ആന കൊച്ചി ദനുഷ്കോടി ദേശീയപാത മുറിച്ച് കടന്ന് പെരിയാർ പവർ ഹൗസിന് സമീപത്തെ കഴുതമേട് വനപ്രദേശത്തക്ക് കടന്നു.തമിഴ് നാട്ടിലെ കൃഷിയിടങ്ങളോട് ചേർന്നുള്ള വന മേഖലയിലൂടെയാണ് ആന സഞ്ചരിക്കുന്നത്. നിലവിലെ സഞ്ചാരപാതയിലൂടെ കൊമ്പൻ മുമ്പോട്ട് നീങ്ങിയാൽ തടസങ്ങൾ ഏതുമില്ലാതെ കമ്പം മെട്ടും,രാമക്കൽ മേടും, പിന്നിട്ട് കൊമ്പൻ മതികെട്ടാൻ ചോലയിലെത്തും. ഇവിടെ നിന്നും വളരെ വേഗത്തിൽ അരിക്കൊമ്പന് ചിന്നക്കാനായിൽ എത്താൻ കഴിയും. നിലവിൽ ആശങ്കപ്പെടെണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.
തമിഴ്നാട്ടിലെ മൂന്ന് ഫോറസ്റ്റ് ഡിവിഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും കേരളാ വനം വകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാലിൽ ദിശയിലേക്കുള്ള യാത്ര തുടർന്നാൽ അരികൊമ്പനെ വനം വകുപ്പ്  തടയും. കൊമ്പൻ പെരിയാർ കടുവാ സങ്കേതത്തിലേക്ക് തിരിച്ചെത്തും എന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!