പരപ്പനങ്ങാടി ബീച്ചിൽ ബോട്ട് അപകടം; മരണം 12ആയി
മലപ്പുറം :പരപ്പനങ്ങാടിയിൽ ബോട്ട് മറിഞ്ഞ് 12 മരണം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം.ഒട്ടുമ്പ്രം ബീച്ചിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞാണ് അപകടം.
ഞായറാഴ്ച ആയതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ഏഴു പേരെ രക്ഷപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. രാത്രി ആയതിനാൽ വെളിച്ചക്കുറവ് രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. മുപ്പതിലേറെപ്പേരുണ്ടായിരുന്നതായി പറയുന്നു.
