March 2, 2026

Idukkionline

idukkivarthaonline

ഇടുക്കി പൂപ്പാറക്ക് സമീപം മിനി ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു; 2 മരണം, നിരവധി പേർക്ക് പരുക്ക്.

ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റു. തിരുനെൽവേലി സ്വദേശി സി പെരുമാൾ (59) വള്ളിയമ്മ (70)തുടങ്ങിയവർ ആണ് മരിച്ചത്.
തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.നാട്ടുകാരും ഇതുവഴി വന്ന
യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്
മാറ്റിയിരിക്കുകയാണ്. മൂന്നാറിൽ
വിവാഹത്തിൽ
പങ്കെടുക്കാനെത്തിയവരാണ്
ഇവരെന്നാണ് വിവരം.
മടക്കയാത്രയിലാണ് അപകടം ഉണ്ടായത്.
വാനിൽ 24 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ 16 പേർക്കാണ്
പരിക്കേറ്റതെന്നാണ് ലഭ്യമായ വിവരം. വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്. പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയിലായാണ് അപകടം നടന്നത്. എസ് വളവിൽ വെച്ചാണ് അപകടം നടന്നത്. തോണ്ടിമല ഇറച്ചിൽ പാലത്തിന്
സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട വാൻ വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!