April 18, 2026

Idukkionline

idukkivarthaonline

പത്തനംതിട്ട വെണ്ണിക്കുളം കല്ലു പാലത്തിൽ നിന്ന് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് കുമളി സ്വദേശികൾ മരിച്ചു.

പത്തനംതിട്ട : വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചക്കുപള്ളം കുങ്കിരിപ്പെട്ടി വരയന്നൂർ വീട്ടിൽ ചാണ്ടി മാത്യു, ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി, എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. 20 മിനിറ്റോളം കാർ വെള്ളത്തിൽ ഒഴുകി മുന്നോട്ട് പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ ഒഴുക്ക് ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. കഴിഞ്ഞ പത്തു വർഷമായി ചാണ്ടി മാത്യുവും കുടുംബവും തിരുവല്ലയിൽ താമസിച്ച് സുവിശേഷ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!