October 14, 2026

ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് ദമ്പതിമാർ മരിച്ചത് ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

കുമളി: ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. പുറ്റടി
ഇലവനാ തൊടുകയിൽ രവീന്ദ്രൻ, ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ഉഷയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം രവീന്ദ്രൻ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരമായി
പൊള്ളലേറ്റ മകൾ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ. കുടുംബ പ്രശ്നങ്ങൾ ആണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മഹത്യയ്ക്ക് മുൻപ് ഇക്കാര്യം കുടുംബ ഗ്രൂപ്പിൽ രവീന്ദ്രൻ മെസേജ് ഇട്ടിരുന്നു. തീ പടർന്ന് പിടിച്ചതോടെ നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ ശ്രീധന്യയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയത്. കിടപ്പുമുറിയുടെ ഷീറ്റും പൊട്ടി ഇവരുടെ ശരീരത്തിൽ പതിച്ചിരുന്നു.
തീ കൊളുത്താൻ ഉപയോഗിച്ചത് മണ്ണണ്ണ യെന്നാണ് പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കാൻ ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ശ്രീധന്യയ്ക്ക് വിദഗ്ധ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Copyright © All rights reserved. | Newsphere by AF themes.