വ്യാജ ബാങ്ക് രേഖകള്‍ കാണിച്ച് ഏലക്കമൊത്തക്കച്ചവടക്കാരില്‍ നിന്നും ലക്ഷങ്ങളുടെ ഏലക്ക തട്ടിയെടുത്ത കേസില്‍ പ്രതികളിലൊരാള്‍ പിടിയില്‍.
കുമളി:വ്യാജ ബാങ്ക് രേഖകള്‍ കാണിച്ച് ഏലക്കമൊത്തക്കച്ചവടക്കാരില്‍ നിന്നും ലക്ഷങ്ങളുടെ ഏലക്ക തട്ടിയെടുത്ത കേസിലാണ് പ്രതികളിലൊരാളായ ആലപ്പുഴ തൃക്കുന്നപ്പുഴ കബീര്‍ മന്‍സില്‍ സജി കബീർ (46) പിടിയിലായത്. മുഖ്യപ്രതിയായ ഇവരുടെ ആണ്‍സുഹൃത്ത് തിരുവനന്തപുരം ചിറയിന്‍കീഴ് ജിഞ്ചിനിവാസില്‍ ജിനേഷ് കെ.എല്‍. (38) വിദേശത്തേക്ക് കടന്നതായി പോലീസ് പറഞ്ഞു. വ്യാജമായ ഒരു കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
ഏലക്കമൊത്ത വ്യാപരികളെ ബാങ്കുകളുടെ ലെറ്റര്‍ ഓഫ് ക്രഡിറ്റ് കാണിച്ച് വിശ്വസിപ്പിച്ച ശേഷം തട്ടിപ്പുകള്‍ നടത്തുകയായിരുന്നു ഇവരുടെ പതിവ്. ഇടപാട് നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ബാക്കി തുക കിട്ടാതെ വന്നതോടെ കുമളിയിലെ വ്യാപാരി പോലീസിൽ പരാതി നല്‍കിയതോടെയാണ് തട്ടിപ്പിന്റെ വിവരം പുറംലോകമറിയുന്നത്. കുമളി എസ്.ഐ സന്തോഷ് സജീവ് , സിവിൽ പോലീസ് ഓഫീസർമാരായ ഷിജു, അഷറഫ്, കുമാർ , എന്നിവരടങ്ങുന്ന അന്വോഷണ സംഘം സജിയെ തിരുവന്തപുരത്ത് നിന്നും പിടികൂടി. ഇവരുടെ വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി വ്യാജ ലെറ്റര്‍ പാഡുകള്‍,എ.ടി.എം കാർഡുകള്‍,പ്രമുഖ ബാങ്കുകളുടെ സീലുകള്‍
ബെന്നി ജോസഫ് എന്ന പേരില്‍ ഉള്ള ഒരു ആധാർ
തുടങ്ങിയവ പോലീസ് കണ്ടെടുത്തു. ജിനേഷ് വ്യാജമായി ഉണ്ടാക്കിയ ഈ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഗള്‍ഫ് രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗഗമനം. സംസ്ഥാനത്ത് പലയിടങ്ങളിലും ഇവര്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
