March 2, 2026

Idukkionline

idukkivarthaonline

ഇടുക്കി എഴുകുംവയലിൽ വൻ വ്യാജമദ്യ വേട്ട ഇടുക്കി നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്പിരിറ്റും വ്യാജമദ്യവും പിടികൂടി

എ​ഴു​കുംവ​യ​ലി​ല്‍ വ​ൻ സ്പി​രി​റ്റു വേ​ട്ട. വി​ദേ​ശ​മ​ദ്യം വ്യാ​ജ​മാ​യി നി​ര്‍​മിച്ച് വി​ല്‍​പ്പ​ന ന​ട​ത്തുകയായിരുന്നു. സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.315 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി.
എഴു​കും​വ​യ​ല്‍ സ്വ​ദേ​ശി​ക​ളാ​യ കൊ​ട്ടാ​ര​ത്തി​ൽ സ​ന്തോ​ഷ്, കൊ​ച്ചു​മ​ല​യി​ല്‍ അ​നീ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ഴു​കും​വ​യ​ലി​ല്‍ സ​ന്തോ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്രി​യാ​സ് കോ​ഫി​ബാ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഒ​രു മു​റി​യി​ലും സ​മീ​പ​ത്ത് അ​ട​ച്ചി​ട്ടി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ലു​മാ​ണ് സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.ഒ​ന്ന​ര ക​ന്നാ​സ് നേ​ര്‍​പ്പി​ച്ച സ്പി​രി​റ്റ്, ആ​റ് ചാ​ക്ക് കാ​ലി​ക്കു​പ്പി​ക​ള്‍, സ്പി​രി​റ്റി​ല്‍ ക​ള​ർ ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള പൊ​ടി​ക​ൾ, കു​പ്പി​ക​ളു​ടെ ആ​റ് പാ​ക്ക​റ്റ് അ​ട​പ്പ് തു​ട​ങ്ങി​യ​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!