March 2, 2026

Idukkionline

idukkivarthaonline

വീട്ടിൽ നിന്നും ഒരു മാസം മാറി നിന്നപ്പോൾ ക്ഷീണം മാറി. സംശയം തോന്നിയ ഭർത്താവ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

പാലാ :വീട്ടിലെ ഭക്ഷണം ഒഴിവാക്കി കുറച്ചുനാൾ ഹോട്ടൽ ഭക്ഷണം കഴിച്ച യുവാവ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്‌. പാലായിൽ നടന്ന സംഭവമറിഞ്ഞ നടുക്കത്തിലാണ് ഇപ്പോൾ നാട്ടുകാർ. സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ സതീഷിൻ്റെ ഭാര്യ പാലാ മീനച്ചിൽ സതീ മന്ദിരം വീട്ടിൽ ആശാ സുരേഷ് അറസ്റ്റിലായി. സതീഷിൻ്റെ പരാതിയിലാണ് അറസ്റ്റ്. ഒരു മാസം തുടർച്ചയായി പുറത്തു നിന്നുള്ള ഭക്ഷണം കഴിച്ചപ്പോൾ പതിവായി തോന്നുന്ന ശാരീരിക ബുദ്ധിമുട്ടൊന്നും തോന്നാതിരുന്നത് ആണ് സതീഷിന് സംശയം ഉണ്ടാക്കിയത്.
അതേസമയം അന്വേഷണം നടത്തിയ പാലാ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 2006-ലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ യുവാവ് പാല മുരുക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. അതിന് ശേഷം യുവാവ് മുരുക്കം പുഴയിലുള്ള ഭാര്യവീട്ടിൽ താമസമാക്കുകയും സ്വന്തമായി പ്രമുഖ ഐസ്ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷൻ ആരംഭിക്കുകയും ചെയ്തു. 2012-ൽ ഇവർ പാലായിൽ സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് താമസം മാറുകയും ചെയ്തു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾ കഴിഞ്ഞത് മുതൽ ഭാര്യ നിസ്സാരകാര്യങ്ങളെ ചൊല്ലി പിണങ്ങുന്നത് പതിവായിരുന്നുവെന്നും യുവാവ് പറയുന്നു.
എന്നാൽ യുവാവിന് തുടർച്ചയായി ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഡോക്ടറെ കണ്ട് ഷുഗർ താഴ്ന്നതിനുള്ള മരുന്ന് കഴിച്ചു തുടങ്ങിയെങ്കിലും കുറവുണ്ടായില്ല. എന്നാൽ 2021 സെപ്റ്റംബർ മാസത്തിൽ 20 ദിവസത്തോളം വീട്ടിൽനിന്ന് ഭക്ഷണം കഴിക്കാതെ പുറത്തുനിന്ന് കഴിച്ചപ്പോൾ ക്ഷീണമൊന്നും തോന്നിയില്ല. ഈ സംശയം ആണ് ഈ കേസിലേക്ക് വഴിത്തിരിവായത്. യുവാവ് ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് ഇതിനെ കുറിച്ച് സംസാരിക്കുകയും ഭാര്യയോട് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.അതനുസരിച്ച് കൂട്ടുകാരിയോട് തിരക്കിയപ്പോഴാണ് 2015 മുതൽ ഭർത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തിൽ കലർത്തി നൽകുന്നതായി പറഞ്ഞത്. മരുന്നിൻ്റെ ഫോട്ടോ കൂട്ടുകാരിക്ക് ഭാര്യ വാട്സപ്പിൽ അയച്ചു നൽകുകയും ചെയ്തു. തുടർന്ന് ഭർത്താവ് സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.ഇതോടെ പരാതി അന്വേഷിച്ച പോലീസിന് സംഭവം ബോധ്യപ്പെടുകയും ഭാര്യയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വീട് റെയ്ഡ് ചെയ്ത് മരുന്ന് പിടിച്ചെടുക്കയും ചെയ്തു.തുടർന്ന് യുവതിയെ അ.റ.സ്റ്റ്. ചെയ്യുകയും ചെയ്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!