ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളെ വണ്ടിപ്പെരിയാർ പോലീസ് പിടികൂടി.
വണ്ടിപ്പെരിയാർ
തങ്കമല എസ്റ്റേറ്റിൽ നടന്ന അമ്പല ഉത്സവത്തിൽ സംശയാതീതമായ ആളുകൾ പങ്കെടുക്കുന്നുണ്ട് എന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പത്തൊമ്പതാം തിയതി ആലപ്പുഴ ജില്ലയിൽ നടന്ന കൊലപാതക ശ്രമത്തിലെ രണ്ടു പ്രതികളും കൂടാതെ മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ കൃത്യം കഴിഞ്ഞതിനുശേഷം തങ്കമയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ ഉത്സവസമയത്ത് വെളിയിലിറങ്ങി നടക്കുകയും നാട്ടുകാരിൽ ചിലർ കാണുകയും ചെയ്തു.
തുടർന്ന് പോലീസിൽ അറിയിച്ചതോടെ
അന്വേഷണം നടത്തി നടത്തിവരികയും,
പിനീട് ഇന്ന് രാവിലെ കറുപ്പ് പാലത്തിനുസമീപം വച്ചാണ്
പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നത്.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ ആണ് പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാക്കൾ ആണെന്ന് അറിയുന്നത്.
ഇതോടൊപ്പം ആലപ്പുഴ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും അവിടെനിന്നും സിഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതികളെ ഏറ്റുവാങ്ങുകയും ചെയ്തു.
ആലപ്പുഴ പാതിരപ്പള്ളി സ്വദേശി ബിനു 24, ചേർത്തല സ്വദേശി ഷാനു 23, എന്നിവരാണ് ആണ് 307 വകുപ്പ് പ്രകാരമുള്ള പ്രതികൾ.
ഇതുകൂടാതെ
അനന്തകൃഷ്ണൻണൻ, ഷിനു, അമൽ പി കെ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കഞ്ചാവ് കടത്ത് കേസിലെ പ്രതികളാണ്.
വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി ടി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കുപ്രസിദ്ധ ഗുണ്ടാ നേതാക്കൾ ആയതിനാൽ തന്നെ പോലീസ് വകുപ്പിന് ഏറെ നേട്ടം ആയിരിക്കുകയാണ് പ്രതികളെ പിടികൂടിയതിൽ………
