October 15, 2026

കാട്ടു പന്നിയുടെ ആക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്കേറ്റു.

കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടംതൊഴിലാളി സ്ത്രീക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന സെൽവരാജിന്റെ ഭാര്യ ജ്ഞാനജ്യോതി (54) ക്ക് ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എസ്റ്റേറ്റിൽ കൊളുന്തു നുള്ളുന്നതിനിടെ പിന്നിൽ നിന്നും പാഞ്ഞെത്തിയ കാട്ടുപന്നി ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്ത് വീണു കിടന്ന ജ്ഞാനജ്യോതിയെ തേറ്റ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് തേറ്റ ഉപയോഗിച്ച് തേയിലയ്ക്കിടയിലൂടെ മീറ്ററുകൾ ദൂരേയ്ക്ക് തള്ളി നീക്കി കൊണ്ടുപോയതായും ദ്യക്സാക്ഷികൾ പറഞ്ഞു.
ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ തൊഴിലാളികൾ ജ്ഞാനജ്യോതിയെ വണ്ടിപ്പെരിയാർ സാമൂഹിക ആര്യോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. രണ്ട് കാലുകളുടയും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Copyright © All rights reserved. | Newsphere by AF themes.