October 15, 2026

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിയില്‍ തകര്‍ന്നുവീണു, നാല് മരണം,

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഊട്ടിയ്ക്ക് സമീപം കൂനൂരിലാണ് സംഭവം.
വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് തകര്‍ന്നത്.
നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഊട്ടി പൊലീസ് അറിയിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. രക്ഷപ്പെട്ടവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിപിന്‍ റാവത്തും, ഭാര്യയും, ജീവനക്കാരുമുള്‍പ്പടെ പതിനാല് പേര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടു. സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവേയായിരുന്നു അപകടം.ഹെലികോപ്റ്റര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

Copyright © All rights reserved. | Newsphere by AF themes.