March 2, 2026

Idukkionline

idukkivarthaonline

പുതിയ ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് നടത്തിയ 24 മണിക്കൂർ ഉപവാസ സമരം അവസാനിപ്പിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു.
തമിഴ്‌നാട് പറയുന്നതിനെല്ലാം മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.
പിജെ ജോസഫ് ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായ അനുകൂല പരാമര്‍ശങ്ങള്‍ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതു വരെ സമരം തുടരുമെന്നും
ആശങ്ക വേണ്ടെന്ന് നെഞ്ചില്‍ കൈ വെച്ച്‌ പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ എന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!