October 15, 2026

സൗജന്യ റേഷന്‍ അടുത്ത മാര്‍ച്ച് മാസം വരെ നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

സൗജന്യ റേഷൻ അടുത്ത മാര്‍ച്ച് മാസം വരെ നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കാര്‍ഡിലെ ഓരോ വ്യക്തിക്കും അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് ആണ് നല്‍കുക. കോവിഡ് പ്രതിസന്ധി തുടങ്ങിയ വേളയില്‍ ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിവിധ ഘട്ടങ്ങളായി നീട്ടുകയായിരുന്നു. ഇപ്പോള്‍ നാലാം തവണയാണ് സമയപരിധി നീട്ടുന്നത്. അതേസമയം, ഫെബ്രുവരിയില്‍ ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാരിനിക്കുകയാണ് വിവാദമായ കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കിയതും ഇപ്പോള്‍ സൗജന്യ റേഷന്‍ നീട്ടിയതുമെല്ലാം ഇത് മുന്‍കൂട്ടി കണ്ടാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Copyright © All rights reserved. | Newsphere by AF themes.