October 15, 2026

മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാനെത്തിയ ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിനെ കേരള പോലീസ് തടഞ്ഞു.

മുല്ലപെരിയാറ്റിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ ഡാം സന്ദർശിക്കാനെത്തിയ ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെ കേരള പോലീസ് തടഞ്ഞു.
ഡാമിന്റെയും ബേബി ഡാമിന്റെയും സ്ഥിതി നേരിട്ട് മനസിലാക്കി പാർലമെന്റിൽ അവതരിപ്പിക്കുന്നതിനാണ് എംപി അവിടെ എത്തിയത്. മുല്ലപെരിയാർ ഡാമും ഷട്ടറും ബേബി ഡാമും മൂന്ന് സ്ഥലങ്ങളിലാണ് അതിനാൽ നിജസ്ഥിതി മനസിലാക്കിനാണ് എംപി അവിടെ പോയത്.
മൂന്ന് ദിവസം മുമ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ല. എന്നാൽ തമിഴ്നാട് സർക്കാർ അനുമതി നൽകിയെന്ന് എംപി പറഞ്ഞു. പത്രപ്രവർത്തകർ ഉൾപ്പെടെയുള്ളചെറുസംഘത്തിന് വള്ളക്കടവിലെ വനം വകുപ്പ് അധികൃതർ അനുമതി നൽകിയെങ്കിലും ഡാമിന്റെ സുരക്ഷാ ചുമതലയുള്ള നൂറ്റിപതിനഞ്ചോളംകേരള പോലീസംഗങ്ങൾ എംപിയെയും കൂടെ ഉണ്ടായിരുന്നവരെയും തടയുകയായിരുന്നു. ഡാമിന്റെ സുരക്ഷാ വിഷയത്തിൽ സർക്കാർ എന്തോ ഒളിക്കുന്നതായി എം പി കാത്തു നിന്ന മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Copyright © All rights reserved. | Newsphere by AF themes.