March 2, 2026

Idukkionline

idukkivarthaonline

കരടിക്കുഴിയിൽ പതിനേഴുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിതിരിവ്. അയൽവാസി പിടിയിൽ

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. കരടിക്കുഴി പുതുവൽ സ്വദേശിനിയായ പതിനേഴുകാരിയെയാണ് അയൽവാസിയുടെ കുളത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. സംശയത്തെ തുടർന്ന് പീരുമേട് പോലീസ് സമീപത്തുള്ള മൂന്ന് യുവാക്കളെ ചോദ്യം ചെയ്യുകയും ഡി എൻ എ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ് ആയതോടെയാണ് സമീപവാസിയായ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയങ്ങളിൽ പ്രതി ആനന്ദ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചിരുന്നതായും പോലീസ് പറയുന്നു. കോവിഡ് പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!