October 14, 2026

മേട്ടുക്കുഴിയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ 14 വയസുള്ള മകളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

ജാര്‍ഖണ്ഡ് സ്വദേശികളായ മുന്‍ഷി ബസ്രയുടെയും അല്‍ബീനയുടെയും മകള്‍ പ്രീതിയാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് ഇവര്‍ താമസിച്ചിരുന്ന വീടിനു സമീപത്തെ തോട്ടത്തില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിക്കുണ്ടായ അടുപ്പത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. യുവാവ് ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച രാവിലെയും കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പുറത്തേക്ക് പോയ കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ഏലത്തോട്ടത്തില്‍ ജോലിക്കെത്തിയതാണ് കുട്ടിയുടെ രക്ഷിതാക്കള്‍. മൃതദേഹം കോവിഡ് ടെസ്റ്റിനു ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി. നടപടികള്‍ക്ക് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.

Copyright © All rights reserved. | Newsphere by AF themes.