April 19, 2026

Idukkionline

idukkivarthaonline

ശനിയാഴ്ചത്തെ ലോക്ക് ഡൗൺ പിൻവലിച്ചു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ കടകളും തുറക്കാം.

സംസ്ഥാനത്തെ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കും. ഇന്ന്ലെ ചേ‍ര്‍ന്ന അവലോകന യോ​ഗത്തില്‍ നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ആഴ്ചയില്‍ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നിടാനുള്ള നിര്‍ദ്ദേശമാണ് ഇതില്‍ പ്രധാനം. നിലവിലുള്ള വാരാന്ത്യ ലോക്ക് ഡൗണ്‍ ഞായറാഴ്ച ദിവസം തുടരും.
ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം ഏര്‍പ്പെടുത്തുക. ആയിരം ആളുകളില്‍ എത്ര പേര്‍ പൊസീറ്റീവ് എന്ന നോക്കിയാവും ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം പരിശോധിക്കുക. കൊവിഡ് രോ​ഗികള്‍ കൂടുതലുള്ള സ്ഥലത്ത് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാവും. അല്ലാത്തിടങ്ങളില്‍ വിപുലമായ ഇളവ് നല്‍കും. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയില്‍ എത്ര പൊസീറ്റീവ് കേസുകള്‍ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം. ഇതോടെ ഒരു പഞ്ചായത്തിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച്‌ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടും

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!