October 14, 2026

കട്ടപ്പന :ഒൻപതാം ക്ലാസ്സ്‌ വിദ്യാർഥിനിയെ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കട്ടപ്പന, കുന്തളംപാറ, പരിക്കാനിവിള, സുരേഷിന്റെ മകൾ ശാലു (14) വീടിനുള്ളിൽ ആ മരിച്ചത്.ഉച്ചയോടെയാണ് സംഭവം.
കട്ടപ്പന മാർക്കറ്റിലെ വ്യാപാരിയായ സുരേഷിന് ഭഷണവുമായി പോയ ഭാര്യ സിന്ധു പോയി മടങ്ങിവരുമ്പോൾ വീടിന്റെ വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏക മകൾ ശാലു തനിച്ചായിരുന്നു വീട്ടിൽ.വിളിച്ചിട്ടു മറുപടി ഉണ്ടാകാതെ വന്നതോടെ അയൽവാസികളെ കൂട്ടി വാതിൽ ചവിട്ടി തുറന്നു അകത്തു കയറുകയായിരുന്നു. വീടിന്റെ ഹാളിലെ ചൂരൽ തൊട്ടിലിന്റെ കയറിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടി.ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുളിയൻമല കാർമ്മൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. പഠനത്തിലടക്കം മികവ് പുലർത്തിയിരുന്ന കുട്ടിയായിരുന്നു ശാലു.മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് പരിശോധനയും, ഇൻക്വസ്റ്റും പൂർത്തിയാക്കിയ ശേഷം ഇടുക്കി മെഡിക്കൽ കോളേജിൽ ഇന്ന്പോ സ്റ്റ്മോർട്ടം നടത്തും. കട്ടപ്പന പോലീസ് മേൽ നടപടി സ്വീകരിച്ചു.

Copyright © All rights reserved. | Newsphere by AF themes.