October 15, 2026

ഒളിംപിക്‌സിന് നാളെ തിരി തെളിയും

ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്‌സിന്റെ പ്രത്യേകത. നാളെ മുതല്‍ കായികലോകം ടോക്കിയോയിലേക്ക് ചുരുങ്ങുകയാണ്. 11,090 അത്‌ലറ്റുകള്‍ ഒറ്റ ലക്ഷ്യത്തിനായി ഇറങ്ങുമ്പോൾ ടോക്കിയോ ലോകത്തോളം വലുതാവും. കോവിഡ് മഹാമാരിക്കാലത്ത് നടക്കുന്ന ഒളിമ്പിക്സിൽ നിയന്ത്രണങ്ങൾ ഏറെയാണ്. ലോകത്തെ വിസ്മയത്തിൻ്റെ മായാപ്രപഞ്ചത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഉദ്ഘാടനച്ചടങ്ങ് ഇത്തവണ ഉണ്ടാകില്ല. ജപ്പാൻ്റെ പാരമ്പര്യത്തനിമയിൽ വളരെ ലളിതമായ ചടങ്ങുകളേ ഉണ്ടാകൂ. കാണികളെ പൂർണ്ണമായും ഒഴിവാക്കുന്ന പരിപാടിയിൽ, സാമൂഹ്യ അകലം ഉറപ്പാക്കുന്നതിനായി, മാർച്ച് പാസ്റ്റിലും വളരെ കുറച്ച് താരങ്ങളെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ

More Stories

Copyright © All rights reserved. | Newsphere by AF themes.