October 15, 2026

12 കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം 38 കാരി കിണറ്റിൽ ചാടി ആത്മഹത്യക്കു ശ്രമിച്ചു.

കൂട്ടിക്കൽ, ചപ്പാത്ത്, കടവുകര, (കൊപ്ലിയിൽ) ഷെമീർൻ്റെ മകൾ ഷംന. (12)നെയാണ് മാതാവ് ലൈജീന കൊലപെടുത്തിയത്. പുലർച്ചെ 4 മണിയോടെയാണ് സംഭവം. മകളുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേർന്നുള്ള കിണറ്റിൽ ചാടുകയായിരുന്നു. കിണറ്റിൽ നിന്നുള്ള നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് മകളെ കൊലപ്പെടുത്തിയ വിവരം പറയുന്നത്. കുട്ടിയെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർഫോഴ്സും പൊലീസും എത്തി കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

Copyright © All rights reserved. | Newsphere by AF themes.