March 2, 2026

Idukkionline

idukkivarthaonline

യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് സിറിയക്ക് തോമസ് 18 ആം തിയതി രാവിലെ 11 മണിക്ക് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ പക്കൽ നാമനിർദേശപത്രിക നൽകും.ഒപ്പം ഉച്ചകഴിഞ്ഞു പീരുമേട് മണ്ഡലം ഇലക്ഷൻ കൺവെൻഷൻ വണ്ടിപ്പെരിയാറിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു…

പീരുമേട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് സിറിയക് തോമസ് പതിനേട്ടം തീയതി രാവിലെ 11 മണിക്ക് പീരുമേട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസാറുടെ പക്കൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.തുടർന്ന് പീരുമേട് മണ്ഡലം കൺവെൻഷൻ വണ്ടിപ്പെരിയാർ മോഹനം ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് നടക്കും..കൺവെൻഷൻ സംസ്ഥാന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും,കേരള കോൺഗ്രസ് ജെ പ്രസിഡണ്ട് പി ജെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും ഘടക കക്ഷിയിലെ മുഴുവൻ നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്നും ,
മണ്ഡലം കൺവെൻഷനിൽ പീരുമേട് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി പ്രവർത്തകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.വണ്ടിപ്പെരിയാർ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് എം ഷാഹുൽ ഹമീദ്,
പി ടി വർഗീസ് ഭാരവാഹികളായ വിജി ദിലീപ്, പപ്പച്ചൻ വാർക്കി, എം ജാഫർ, എസ് ജോൺസൺ,ടി എ ബാബു, നിർമല മണിമാരൻ,
തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!