October 14, 2026

ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് പിൻതുണയുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ: യു.ഡി.എഫ് നേതൃയോഗത്തിൽ ഉയർന്നു കേട്ടത് ഒരുമയുടെ ശബ്ദം

ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ യു.ഡി.എഫ് നേതൃയോഗത്തിൽ കോൺഗ്രസിന്റെ ഏഴു മണ്ഡലം കമ്മിറ്റികളും യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന് പിൻതുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ, ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ്, നീണ്ടൂർ പഞ്ചായത്തുകളാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് പിൻതുണയുമായി എത്തിയത്. ഓരോ പ്രദേശത്തു നിന്നുമുള്ള മണ്ഡലം പ്രസിഡന്റുമാർ സ്ഥാനാർത്ഥിയ്ക്ക് ഒപ്പം സജീവമായി പ്രചാരണ രംഗത്തുണ്ട്.ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് ഏറ്റുമാനൂർ കോൺഗ്രസ് ഭവനിൽ യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം നടന്നത്. യോഗത്തിൽ ഉടനീളം പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർത്ഥിയ്ക്ക് ഉറച്ച പിൻതുണയാണ് വാഗ്ദാനം ചെയ്തത്. യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് വിജയിക്കുന്നതിനുള്ള എല്ലാ സാഹചര്യവുമുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും മണ്ഡലം പ്രസിഡന്റുമാർ പ്രസ്താവനയിൽ അറിയിച്ചു.യോഗത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിനെ ഷോൾ അണിയിച്ചാണ് സ്വീകരിച്ചത്. ഇത് കൂടാതെ ഏറ്റുമാനൂർ നഗരസഭ ഒന്നാം വാർഡിലെ മുൻ കോൺഗ്രസ് വാർഡ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരികുമാർ ചെമ്മുണ്ടവള്ളി ഷാൾ അണിയിച്ചു. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിയും പ്രവാസി ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാ ചെയർമാനുമായ വിഷ്ണു ചെമ്മുണ്ടവള്ളി ഒപ്പമുണ്ടായിരുന്നു.

Copyright © All rights reserved. | Newsphere by AF themes.