കേരളം എൽ ഡി എഫ് ഭരിക്കുംപീരുമേട്ടിൽ എൽ ഡി എഫ് തുടരും പീരുമേട് എൽ ഡി എഫ് സ്ഥാനാർത്ഥി വാഴൂർ സോമന്റെ രണ്ടാം ഘട്ട പര്യടനത്തിന് തുടക്കമായി
ചക്കുപള്ളം പഞ്ചായത്തിലെ മാധവൻ കാനത്ത് നിന്നുമാണ് രണ്ടാ ഘട്ട പര്യടന പരിപാടിക്ക് തുടക്കമായത്. മാധവൻ കാ നത്ത് കാത്ത് നിന്ന കോട്ടം തൊഴിലാളികൾ പഴക്കുലകൾ നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ചക്കുപള്ളം പഞ്ചായത്തിലാണ് സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പര്യടനം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വണ്ടിപ്പെരിയാറ്റിൽ എത്തി സംസാരിച്ചതിന് പിന്നാലെയാണ് സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പര്യടനത്തിന് തുടക്കമായത്. മാധവൻ കാനത്ത് നിന്നാരംഭിച്ച പര്യടനം വള്ളിയാംതടം, മേനോൻ മേട്, മാങ്കവല, കുങ്കിരിപ്പെട്ടി, മൈലാടുംപാറ, ചെല്ലാർകോവിൽ , ഏഴാംമൈൽ, അണക്കര , എട്ടാം മൈൽ, അമ്പലമേട്, ഉദയഗിരി, ആറാം മൈൽ, ഉദയഗിരി എന്നിവിടങ്ങളിലാണ് ഇന്നത്തെ പര്യടനം നടന്നത്.. സ്ഥാനാർത്ഥി എത്തുമ്പോൾ വളരെ നേരത്തെ തന്നെ പ്രവർത്തകർ കാത്ത് നിന്നിരുന്നു. പഴക്കുലകളും ആപ്പിളും മുന്തിരിയും ഓറഞ്ചു മൊക്കെയായിട്ടാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. സ്വീകരണത്തിന് ശേഷം സ്ഥാനാർത്ഥി വാഴൂർ സോമൻ നന്ദി പ്രകാശിപ്പിച്ചു. എൽ ഡി എഫിനെ നിങ്ങൾക്ക് വിശ്വസിക്കാം. കനൽ വഴികളിലൂടെ താൻ നടന്ന് കയറിയത് പീരുമേട്ടിലെ ഓരോരുത്തർക്കും വേണ്ടിയാണ്. ഇതിൽ രാഷ്ട്രിയം പോലും നോക്കിയിട്ടുമില്ല. കോവിസ്കാലത്ത് നിങ്ങളെ മാറോട് ചേർത്ത് പട്ടിണിയകറ്റിയത് എൽ സി എഫ് സർക്കാരാണ്. ഇടുക്കി പാക്കേജ് പ്രഖ്യാപിച്ച് തുടർ വികസനം ഉറപ്പാക്കിയതും എൽ ഡി എഫ് സർക്കാരാണ്. കോവിഡിനെ പ്രതിരോധിക്കാൻ സർക്കാർ മരുന്ന് സൗജന്യമായി നൽകിയ സർക്കാർ കേരളത്തിൽ മാത്രമാണുള്ളത്. എൽ ഡി എഫ് വരും ഉറപ്പാണ്. പീരുമേട്ടിൽ എൽ ഡി എഫ് വരും വാഴൂർ സോമൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. ഉറപ്പാണ് എൽ ഡി എഫ് ഉറപ്പാണ് വാഴൂർ സോമനും ഉറപ്പാണ്. പീരുമേട് മണ്ഡലത്തിൽ 1.5 പതിറ്റാണ്ട് കാലം എം എൽ എ ആയിരുന്ന ഇ എസ് ബി ജി മോൾ നടപ്പിലാക്കിയ 828 കോടി വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയെന്നോണം 1227 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് എം എൽ എ തുടക്കം കുറിച്ചത്. ഈ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെങ്കിൽ വാഴൂർ സോമൻ വിജയിച്ച് വരണം. ഇതിനായി വാഴൂർ സോമനെ വിജയിപ്പിക്കണമെന്ന് ഇ എസ് ബിജി മോൾ എം എൽ എ പറഞ്ഞു. ചക്കുപള്ളത്തെ വിവിധ സ്വീകരണ യോഗങ്ങളിൽ
ഇ എസ് ബിജിമോൾ എം എൽ എ, ആർ തിലകൻ , ജോസ് ഫിലിപ്പ്, ജിജി കെ ഫിലിപ്പ്,രാരിച്ചൻ നിരണാംകുന്നേൽ, എൽ ഡി എഫിലെ വിവിധ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
